സമരത്തില്‍ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി, തുറന്ന് കാട്ടിയത് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ നയത്തിന്റെ ധീരമായ വിളംബരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരത്തില്‍ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി, തുറന്ന് കാട്ടിയത് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരെയെന്ന് കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച സിപിഎം വിരുദ്ധരെ താന്‍ തുറന്ന് കാട്ടാനാണ് മുന്‍പ് ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ നയത്തിന്റെ ധീരമായ വിളംബരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരയ്ക്ക് നീതി കിട്ടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കന്യാസ്ത്രീകളുടെ സമരം സമൂഹത്തിലും പ്രതികരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അര്‍ത്ഥം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സഭ ആര്‍ജ്ജവം കാട്ടണമെന്നും കോടിയേരി പറഞ്ഞു. 

കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശപരമാണെന്ന കോടിയേരിയുടെ പ്രസ്താവന നേരത്തേ വലിയ വിവാദമായിരുന്നു. സമര കോലാഹലമാണ് നടക്കുന്നതെന്നും തെളിവുണ്ടെങ്കില്‍ ഏത് പാതിരിയായാലും പിടിക്കപ്പെടുമെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com