അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി 

അമേരിക്കയിലേക്ക് മൂന്നാഴ്ച മുമ്പ് ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയിരിക്കുന്നത്
അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി 

തിരുവനന്തപുരം: അമേരിക്കയിലേക്ക് മൂന്നാഴ്ച മുമ്പ് ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് പോയി. 

സെപ്തംബർ രണ്ടാം തിയതിയാണ് ചികിത്സകൾക്കായി അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി ആഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പ്രളയത്തെത്തുടർന്ന് യാത്ര നീട്ടിവയ്ക്കുകയായിരുന്നു.  

അമേരിക്കയിലെ മലയാളി അസോസിയേഷന്റെ യോ​ഗത്തെ കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി അഭിസംബോധന ചെയ്തിരുന്നു. ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി ഔദ്യോ​ഗികമായി പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് യോ​ഗത്തിൽ മുഖ്യമന്ത്രി ചർച്ചചെയ്തു. പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്നും  ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com