മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍; ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് മോഹന്‍ലാല്‍ 

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു
മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍; ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് മോഹന്‍ലാല്‍ 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

2014 മുതല്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമയായിരുന്ന മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അടുത്തിടെ തന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ എല്ലാം വിറ്റഴിച്ചിരുന്നു. നടന്‍മാരായ നാഗാര്‍ജുന, ചിരഞ്ജീവി തുടങ്ങിയവര്‍ ഉള്‍പ്പെട്ട പിവിപി ഗ്രൂപ്പാണ് സച്ചിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സച്ചിന്‍ പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ്  ടീമിനും ഫുട്‌ബോള്‍ പ്രേമികള്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കാന്‍ മോഹന്‍ലാലിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com