സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. 

പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടെ മഴ പെയ്യുന്നതിനാണ് സാധ്യത. കര്‍ണാടക തീരത്ത് അറബിക്കടലിലും കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. ഇതിന് പുറമേ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരി വരെ നീളുന്ന ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com