ഇടുക്കിയിൽ കനത്ത മഴ, വ്യാപകനാശം , മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്ന ആൾ ഹൃദയാഘാതം വന്ന് മരിച്ചു

കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായ കൃഷിനാശവുണ്ടായിട്ടുണ്ട്
ഇടുക്കിയിൽ കനത്ത മഴ, വ്യാപകനാശം , മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്ന ആൾ ഹൃദയാഘാതം വന്ന് മരിച്ചു

ഇടുക്കി:  ഇടുക്കിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ വ്യാപകനാശം. നെടുങ്കണ്ടത്ത് നിരവധി കടകളിൽ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചിൽ കണ്ട് ഭയന്ന ആൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായ കൃഷിനാശവുണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com