ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ; പാലക്കാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

വരുന്ന രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വരുന്ന രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

കഴിഞ്ഞ ദിവസം ഇടുക്കിയില്‍  പെയ്ത കനത്ത മഴയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നെടുങ്കണ്ടത്ത് നിരവധി കടകളില്‍ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്ന ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായകൃഷിനാശവുണ്ടായിട്ടുണ്ട്.

അതേസമയം ഈ വര്‍ഷം സംസ്ഥാനത്ത് ശരാശരി തുലാവര്‍ഷം ലഭിക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിയുടെ 89 മുതല്‍ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യതയെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ പ്രവചനത്തില്‍ ഐഎംഡി വ്യക്തമാക്കി. ഇതു കുറയാനല്ല കൂടാനാണു സാധ്യതയെന്നും നിരീക്ഷണ കേന്ദ്രം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com