വയനാട് : ബിജെപി സര്‍ക്കാര്‍ രാജ്യത്തെ വിഭജിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. അഞ്ചു വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത് ഇതാണെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഇന്ത്യ എന്തിന് വേണ്ടി നിലകൊള്ളുന്നോ അത് ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണ ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ചു. കര്‍ഷകരെ മോദി സര്‍ക്കാര്‍ വഞ്ചിച്ചു. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്കിയ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റും.
അഞ്ചുവര്‍ഷം മുമ്പ് വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ച് അധികാരത്തിലെത്തിയത്. രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ ഓരോ നിമിഷവും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. ചില സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ