കോട്ടയം: 27-ാം തിയതി ശനിയാഴ്ച കോട്ടയം വഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. കോട്ടയം യാർഡിൽ റോഡ് ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാലാണ് നിയന്ത്രണം.
നിയന്ത്രണത്തിന്റെ ഭാഗമായി കൊല്ലം-കോട്ടയം-എറണാകുളം മെമു, കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, എറണാകുളം-കോട്ടയം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചർ, കായംകുളം-കോട്ടയം- എറണാകുളം പാസഞ്ചർ, എറണാകുളം- ആലപ്പുഴ-കൊല്ലം മെമു, എറണാകുളം- ആലപ്പുഴ പാസഞ്ചർ, എറണാകുളം -ആലപ്പുഴ-കായംകുളം പാസഞ്ചർ, കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കി.
ചില സർവീസുകൾ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസും എറണാകുളം സ്റ്റേഷൻ വരെയേ സർവീസ് നടത്തുകയൊളളു. പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തില്ല.
കോട്ടയം വഴി ഓടുന്ന നാഗർകോവിൽ-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ്, കന്യാകുമാരി -മുംബൈ സി.എസ്.എം.ടി, തിരുവനന്തപുരം-ന്യൂഡൽഹി കേരള, കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി- തിരുവനന്തപുരം കേരള, ഹൈദരാബാദ്- തിരുവനന്തപുരം ശബരി, മംഗലാപുരം-നാഗർ കോവിൽ പരശുറാം, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എന്നീ എക്സ്പ്രസ് തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും. റിസർവുചെയ്ത യാത്രക്കാർക്ക് എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ ഇവയ്ക്ക് സ്റ്റോപ്പുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ