സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചു: രണ്ട് മരണം

കരീലകുളങ്ങര ഭാഗത്തു നിന്നും സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ കാറിനെ മറികടക്കവെ, നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടര്‍ സ്‌കൂള്‍ വാനിന് മുന്നിലേക്ക് വീഴുകയായിരുന്നു. 
സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചു: രണ്ട് മരണം

കായംകുളം: സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാനിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. ദേശീയപാതയില്‍ കൊറ്റുകുളങ്ങര റെയിന്‍ബോ ഓഡിറ്റോറിയത്തിനു സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൃഷ്ണപുരം കാപ്പില്‍ മേക്കുപുത്തേഴത്ത് രാജു (55), പുള്ളിക്കണക്ക് കാപ്പില്‍വേക്കു കരിങ്ങാട്ടുശ്ശേരില്‍ ബിജു (38) എന്നിവരാണ് മരിച്ചത്. 

ടൈല്‍ പണിക്കാരായ ഇരുവരും കരുവാറ്റയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കരീലകുളങ്ങര ഭാഗത്തു നിന്നും സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ കാറിനെ മറികടക്കവെ, നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടര്‍ സ്‌കൂള്‍ വാനിന് മുന്നിലേക്ക് വീഴുകയായിരുന്നു. 

ഇരുവരുടെയും ശരീരത്തിലൂടെ വാന്‍ കയറിയിറങ്ങി. രാജു അപകട സ്ഥലത്ത് വെച്ചും ബിജു ആശുപത്രിയിലുമാണ് മരിച്ചത്. വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com