കുമളി: മഴ നിർത്താതെ പെയ്യുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. മഴ തുടർന്നാൽ വെള്ളിയാഴ്ച പുലർച്ചയോടെ ജലനിരപ്പ് 120 അടി പിന്നിടുമെന്നാണു സൂചന.
വ്യാഴാഴ്ച വൈകുന്നേരം ജലനിരപ്പ് 118 അടി പിന്നിട്ടു. വ്യാഴാഴ്ച രാവിലെ ആറിന് 116 അടിയായിരുന്നു ജലനിരപ്പ്. സെക്കന്റിൽ 15,000-ൽ അധികം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
വനത്തിനുള്ളിലെ കനത്ത മഴയാണ് ഡാമിലെ ജലനിരപ്പ് പെട്ടന്നുയരാൻ കാരണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴയാണുള്ളത്. 142 അടിയാണു നിലവിൽ അണക്കെട്ടിന്റെ സംഭരണ ശേഷി. ഇതിൽ കൂടുതൽ വെള്ളമുയർന്നാൽ അണക്കെട്ട് തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ