മാസ ശമ്പളമില്ല; ചെലവിനുള്ളതല്ലാതെ പെട്ടെന്നെടുക്കാന്‍ കാശില്ല, സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്; അഭിനന്ദനം

മാസ ശമ്പളമില്ല; ചെലവിനുള്ളതല്ലാതെ പെട്ടെന്നെടുക്കാന്‍ കാശില്ല, സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്; അഭിനന്ദനം

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടിയെന്നോണം നല്ല മനസ്സുള്ള മനുഷ്യര്‍ ദുരിത ബാധിതര സഹായിക്കാന്‍ ആവുംപോലെ പ്രവര്‍ത്തിക്കുന്നു...

ദുരിത പെയ്ത്തില്‍ മുങ്ങിപ്പോയ നാടിനെ സഹായിക്കാന്‍ കൈകോര്‍ക്കുകയാണ് കേരളം. ആദ്യ ദിവസങ്ങളില്‍ ഒന്ന് തണുത്ത മട്ടായിരുന്നെങ്കിലും മഴക്കെടുതി ബാധിക്കാത്ത മറ്റിടങ്ങളില്‍ നിന്നും ദുരന്ത മുഖത്തേക്ക് സഹായങ്ങളെത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് ആഹ്വാനവുമായി അതിനിടയിലും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടിയെന്നോണം നല്ല മനസ്സുള്ള മനുഷ്യര്‍ ദുരിത ബാധിതര സഹായിക്കാന്‍ ആവുംപോലെ പ്രവര്‍ത്തിക്കുന്നു... അതിലൊരു യുവാവിന്റെ ചെയ്തിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്.

ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്‌കൂട്ടര്‍ വിറ്റുകിട്ടയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഇത് അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റില്‍ അഭിനന്ദ പ്രവാഹം നിറയുകാണ്. 

'മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും..'-ആദി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com