പ്രളയത്തിന് പിന്നാലെ 'സോയില്‍ പൈപ്പിങ്' പ്രതിഭാസം ; ജനം ആശങ്കയില്‍

തോട്ടക്കാട് പൈക്കാടന്‍മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്  : കനത്തമഴയ്ക്ക് പിന്നാലെ കോഴിക്കോട് സോയില്‍ പൈപ്പിങ് പ്രതിഭാസം. കാരശ്ശേരിയിലെ തോട്ടക്കാട് മേഖലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിന്നും മണ്ണും മണലും പൊങ്ങിവരുന്നതാണ് സോയില്‍ പൈപ്പിങ് പ്രതിഭാസം. തോട്ടക്കാട് പൈക്കാടന്‍മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഇതോടെ ഈ മേഖലയിലെ നാട്ടുകാര്‍ ആശങ്കയിലാണ്. 

നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.

പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചിലാണെന്ന് കണ്ടെത്തിയിരുന്നു. 9 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും മണ്ണുസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com