അയ്യങ്കാളിയെ അധിഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫാന്‍ ഫൈറ്റ് ഗ്രൂപ്പിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
അയ്യങ്കാളിയെ അധിഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: മഹാത്മാ അയ്യന്‍ങ്കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 19 വയസുകാരനായ  ഇയാള്‍ക്കെതിരെ 153 ഐപിസി, കേരളാ പൊലീസ് ആക്ട് 120 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.  

അമല്‍ വി സുരേഷ് അയ്യന്‍ങ്കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സൂര്യമാനസം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മുഖം അയ്യന്‍ങ്കാളിയുടെ ഛായാചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്തും അയ്യന്‍കാളിയുടെ പ്രസിദ്ധമായ പണിമുടക്ക് ആഹ്വാനവാചകത്തില്‍ മാറ്റം വരുത്തിയുള്ളതുമായിരുന്നു അമല്‍ വി സുരേഷിന്റെ പോസ്റ്റ്. 

ഫാന്‍ ഫൈറ്റ് ഗ്രൂപ്പിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് ചര്‍ച്ചയാവുകയും തുടര്‍ന്ന് അമലിനെതിരെ പരാതിയുമായി കെപിഎംഎസും ഭീം ആര്‍മിയും രംഗത്തെത്തുകയും ചെയ്തു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

സ്ത്രീവിരുദ്ധവംശീയാധിക്ഷേപ പോസ്റ്റുകളുടെ പേരില്‍  മുന്‍പും ഒന്നേകാല്‍ ലക്ഷത്തോളം അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പായ ഫാന്‍ ഫൈറ്റ് ക്ലബ്ബ് വിവാദത്തിലായിട്ടുണ്ട്. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പ് പൂട്ടിയെങ്കിലും പിന്നീട് വീണ്ടും തിരിച്ചുവരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com