മൂന്ന് മിനിറ്റില്‍ പൊലീസ് അടുത്തെത്തും; രാത്രി നിരത്തില്‍ ഒറ്റപ്പെട്ടാല്‍ പൊലീസ് സഹായം ഉടനെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ 

പരമാവധി വേണ്ടി വരിക അഞ്ച് മിനിറ്റ് മാത്രം. 40 വാഹനങ്ങളിലായാണ് പൊലീസ് കോഴിക്കോട് നഗരത്തില്‍ വട്ടം ചുറ്റുന്നത്
മൂന്ന് മിനിറ്റില്‍ പൊലീസ് അടുത്തെത്തും; രാത്രി നിരത്തില്‍ ഒറ്റപ്പെട്ടാല്‍ പൊലീസ് സഹായം ഉടനെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ 

കോഴിക്കോട്: രാത്രി നിരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സമയം പൊലീസിന്റെ സുരക്ഷാ നമ്പറുകളിലേക്ക് വിളിച്ചാല്‍ എത്ര സമയത്തിനുള്ളില്‍ പൊലീസ് സഹായം ലഭിക്കും? മൂന്ന് മിനിറ്റ്. കോഴിക്കോട് നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു സ്ത്രീ സഹായം ആവശ്യപ്പെട്ട് വിളിച്ചാല്‍ ആ സ്ഥലത്തെത്താന്‍ പൊലീസിന് വേണ്ടി വരിക മൂന്ന് മിനിറ്റ് മാത്രമാണെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എ വി ജോര്‍ജ് പറയുന്നത്. 

പരമാവധി വേണ്ടി വരിക അഞ്ച് മിനിറ്റ് മാത്രം. 40 വാഹനങ്ങളിലായാണ് പൊലീസ് കോഴിക്കോട് നഗരത്തില്‍ വട്ടം ചുറ്റുന്നത്, രാത്രിയും പകലും. ഓസ്‌കാര്‍ എന്ന പ്രത്യേക ടീമിനാണ് ഇവയുടെ ഏകോപനം. ഓസ്‌കാറിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ മാറി മാറി വരും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജിപിഎസ് വഴി ഓരോ പൊലീസ് വാഹനവും എവിടെയെന്ന് കണ്ടെത്തി വിവരങ്ങള്‍ കൈമാറും. 

ആവശ്യം വരികയാണെങ്കില്‍ രാത്രിയില്‍ പൊലീസ് വാഹനങ്ങളില്‍ കൊണ്ടുവിടാനും തയ്യാറാണെന്ന് പൊലീസ് പറയുന്നു. രാത്രി 9 മണി വരെ 1515 എന്ന നമ്പറില്‍ പിങ്ക് പട്രോളിങ്ങിന്റെ സേവനം ലഭിക്കും. 9 മണി കഴിഞ്ഞാല്‍ കണ്‍ട്രോള്‍ റൂം ഹെല്‍പ് ലൈന്‍ നമ്പറായ 1090ല്‍ വിളിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com