ഒടുവിൽ അധികൃതർ ഉണർന്നു ; യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു

ജ​ല അ​തോ​റി​റ്റി അ​സിസ്റ്റന്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് കു​ഴി അ​ട​ച്ച​ത്
ഒടുവിൽ അധികൃതർ ഉണർന്നു ; യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു

കൊ​ച്ചി: ഒരു ജീവൻ ബലി കൊടുത്തതിനൊടുവിൽ അധികൃതർ ഉണർന്നു.  പാ​ലാ​രി​വ​ട്ട​ത്ത് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു. ജ​ല അ​തോ​റി​റ്റി അ​സിസ്റ്റന്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് കു​ഴി അ​ട​ച്ച​ത്. ഏഴുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഴി അടച്ചത്. കുഴി അടയ്ക്കാൻ കളക്ടർ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.

സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​ന്നാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അപകടം ഉണ്ടായ സ്ഥലത്ത് പൊലീസ് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. കു​ഴി മൂ​ടി​വ​ച്ചി​രു​ന്ന ബോ​ർ​ഡി​ൽ ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ൽ ബാ​ർ ത​ട്ടി റോ​ഡി​ൽ മ​റി​ഞ്ഞു​വീ​ണ യു​വാ​വി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി പി​ന്നാ​ലെ വ​ന്ന ടാ​ങ്ക​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയിലെ പാർട്ട് ടൈം തൊഴിലാളിയായ കൂനമ്മാവ് സ്വദേശി യദുലാലാണ് അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com