സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; കാസര്‍കോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

 ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം.
സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; കാസര്‍കോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

കാസര്‍കോട്: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം. മഞ്ചേശ്വരത്താണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഒരു ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

അയല്‍ സംസ്ഥാനങ്ങളില്‍  പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകള്‍ക്ക് പൊലീസ് മോധാവി ജാഗ്രതാ നിര്‍ദേശം നല്‍കി. മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രക്ഷോഭം അക്രമാസക്തമാകുകയും പൊലീസ് വെടിവെയ്പ്പ് ഉള്‍പ്പെടെ നടന്നതിനും പിന്നാലെയാണ് നടപടി.  കാസര്‍കോട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയും എഐവൈഎഫും നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ഗവര്‍ണറെ കരിങ്കൊടി കാണിച്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com