നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്: ശശി തരൂരിന് അറസ്റ്റ് വാറണ്ട് 

നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന കേസില്‍ ശശി തരൂര്‍ എംപിക്ക് അറസ്റ്റ് വാറണ്ട്
നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്: ശശി തരൂരിന് അറസ്റ്റ് വാറണ്ട് 

തിരുവനന്തപുരം: നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന കേസില്‍ ശശി തരൂര്‍ എംപിക്ക് അറസ്റ്റ് വാറണ്ട്.  തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മാസം തരൂരിനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്ക് എതിരായി മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്. സന്ധ്യ ശ്രീകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com