ശബരിമലയിൽ വൻ തിരക്ക്; തീർത്ഥാടകർക്ക് നിയന്ത്രണം 

41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലക്കാലത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കേ, ശബരിമലയിൽ വൻ ഭക്തജന തിരക്ക്
ശബരിമലയിൽ വൻ തിരക്ക്; തീർത്ഥാടകർക്ക് നിയന്ത്രണം 

പ​ത്ത​നം​തി​ട്ട: 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലക്കാലത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കേ, ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇതേ തുടർന്ന് ക്ഷേത്ര പരിസരത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുളള കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ഇടത്താവളങ്ങളിലും വാഹനങ്ങൾ പൊലീസ് തടയുന്നതായാണ് റിപ്പോർട്ടുകൾ.

​മണ്ഡ​ല​പൂ​ജ 27ന് ​ന​ട​ക്കു​ന്ന​തി​നാ​ൽ വരും ദിവസങ്ങളിലും തീ​ർ​ത്ഥാടകരുടെ തിരക്കേറും. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള​ള തീ​ർ​ത്ഥാ​ട​ക​രു​ടെ തി​ര​ക്ക് മ​ന​സി​ലാ​ക്കി 25ന് ​രാ​ത്രി മു​ത​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ നി​യ​ന്ത്രണം ഏർപ്പെടുത്തുമെന്ന്  കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com