തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷൻ വഴി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പോയി മടങ്ങിയെത്തിയ കളക്ടർ എൻ പ്രശാന്തിനു സംസ്ഥാനത്തു നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായായാണ് നിയമനം നൽകുന്നത്.
നേരത്തെ രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കേ ഇദ്ദേഹം പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട പ്രശാന്തിനെ കളക്ടർ ബ്രോ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ് ചെയർമാന്റെ അധിക ചുമതല നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ