തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകൾക്കു സംസ്ഥാന സർക്കാരിന്റെ നിർദേശം. ജപ്തി നോട്ടീസ് അയയ്ക്കൽ അടക്കമുള്ള നടപടികൾ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും സർക്കാർ ബാങ്കുകളുടെ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകൾക്കും ബാങ്കുകൾ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ