മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപ്പിടിത്തം. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ജനറേറ്റർ റൂമിൽ നിന്നാണു തീ പടർന്നത്. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം.
നൂറോളം രോഗികൾ ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി.
മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ