ചങ്ങനാശേരി: ഏറെ നേരം കഷ്ടപ്പെട്ട് മോഷണം നടത്താനായി വീട്ടിലെത്തിയ കള്ളന്മാര്ക്ക് വിലപ്പിടിപ്പുള്ളത് ഒന്നും ലഭിക്കാതെ വരുമ്പോള്‍ കിട്ടുന്നത് കിട്ടട്ടെയെന്ന ചിന്തയാണ് മിക്കപ്പോഴും ഉണ്ടാവാറ്. അത്തരത്തിലാണ് കഴിഞ്ഞ ദിവസം ജിജോ വര്‍ഗീസിന്റെ വീട്ടിലെത്തിയ കള്ളന്റെ പെരുമാറ്റം. തടിയില്‍ നിര്‍മ്മിച്ച അഴികള്‍ ഒടിച്ച് മാറ്റി വീട്ടില്‍ കടന്ന കള്ളന് മോഷണത്തിനായി വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് വീട്ടുകാര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കേക്കും, ഡബിള്ഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കിയിട്ടാണ് മോഷ്ടാവ് പോയത്.
കുരിശുംമൂട് ചൂളപ്പടിക്ക് സമീപമുള്ള ജിജോ വര്‍ഗീസിന്റെ വീട്ടിലാണ് മോഷ്ടാവെത്തിയത്. ജിജോയുടെ ഒന്നര വയസുള്ള കുട്ടി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന നാണയതുട്ടുകളും പെറുക്കിയാണ് മോഷ്ടാവ് സ്ഥലം വിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ