സമരം കടുപ്പിക്കാൻ ബിജെപി തീരുമാനം; കോർ കമ്മിറ്റി നാളെ; എൻഎസ്എസ് നിലപാടും അനുകൂലമാക്കാൻ നീക്കം

ശബരിമലയിലെ യുവതീ പ്രവേശത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ ബിജെപി തീരുമാനം
സമരം കടുപ്പിക്കാൻ ബിജെപി തീരുമാനം; കോർ കമ്മിറ്റി നാളെ; എൻഎസ്എസ് നിലപാടും അനുകൂലമാക്കാൻ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ ബിജെപി തീരുമാനം. യുവതികൾ ​ദർശനം നടത്തിയത് സർക്കാരിന്റെ ​ഗൂഢാലോചനയെന്നാണ് ബിജെപിയുടെ ആരോപണം. തുടർ നടപടികൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കൊച്ചിയിൽ കോർ കമ്മിറ്റി യോ​ഗം ചേരും. 

ബുധനാഴ്ച ബിജെപി- ആർഎസ്എസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധം വരും ദിവസങ്ങളിലും തുടരും. ശബരിമലയുടെ പേരിൽ സർക്കാർ തന്നെ വീണ്ടും ആയുധം കൈയിൽ തന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

യുവതീ പ്രവേശന വിധിയിൽ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജിയും പുനഃപരിശോധനാ ഹർജികളും ജനുവരി 22നാണ് സുപ്രീം കോടതി പരി​ഗണിക്കുന്നത്. അതുവരെ യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നായിരുന്നു ബിജെപി കരുതിയിരുന്നത്. 

ഇപ്പോഴത്തെ രീതിയിൽ സെക്രട്ടേറിയറ്റിലെ സമരം മാത്രം തുടരാനായിരുന്നു പാർട്ടിയെടുത്ത തീരുമാനം. എന്നാൽ യുവതികൾ കയറിയതോടെ ബിജെപി അതിന് മാറ്റം വരുത്തുകയാണ്. വിഷയത്തിൽ ഏതറ്റം വരെ പോകാനാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. വിഷയവുമായി കർമ സമിതിയും രം​ഗത്തുണ്ട്. 

സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം ചുരുക്കിയതോടെ തണുത്ത പ്രതിഷേധം വീണ്ടും ആളിക്കത്തിക്കാനുള്ള അടുത്ത ആയുധമാണ് ബിജെപിക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഹൈന്ദവ സംഘടനകൾ തെരുവിലിറങ്ങുകയും എൻഎസ്എസ് സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്നതും ബിജെപിക്ക് ആവേശം നൽകുന്നുണ്ട്. എൻഎസ്എസ് നിലപാടുകൂടി അനുകൂല സാഹചര്യമാക്കിയാകും ഇനിയുള്ള നീക്കങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com