ശബരിമല യുവതിപ്രവേശനത്തില്‍ വ്യാപക അക്രമം; മോദിയുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു

ശബരിമല യുവതിപ്രവേശനത്തില്‍ വ്യാപക അക്രമം - മോദിയുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു
ശബരിമല യുവതിപ്രവേശനത്തില്‍ വ്യാപക അക്രമം; മോദിയുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു


ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ബിജെപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചു

'ചില കാരണങ്ങളാല്‍ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'. മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിലായിരുന്നു ആസൂത്രണം ചെയ്തത്. 

കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായി. കൊല്ലം നഗരത്തില്‍ 25 സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം നഗരത്തില്‍ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നാശനഷ്ടമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com