പുതുക്കോട്ട: ശബരിമല തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പത്ത് ഭക്തർക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മേഡക്ക് ജില്ലയിൽ നിന്നുള്ള സംഘമാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. കേരളത്തിലെത്തി ശബരിമലയിൽ സന്ദർശനം നടത്തി മടങ്ങവെ കാരൈക്കുടി-പുതുക്കോട്ട റോഡിൽ തിരുമായത്തിനു സമീപമായിരുന്നു അപകടം.
കേരളത്തിലെത്തി ശബരിമലയിൽ സന്ദർശനം നടത്തി മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ടസ്റ്റാവലറിലേക്ക് അമിത വേഗത്തിൽ എതിർവശത്തുനിന്ന് എത്തിയ കണ്ടയ്നർ ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 15 പേരിൽ ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേർ പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളജിലും മരണത്തിനു കീഴടങ്ങി.
കണ്ടയ്നർ ലോറി തെറ്റായദിശയിൽ എത്തിയതാണ് അപകടകാരണമെന്നാണ് പൊലീസ് അറിയിച്ചത്. അപകടത്തിനു പിന്നാലെ കണ്ടയ്നർ ഡ്രൈവർ രക്ഷപ്പെട്ടു. തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അപകടത്തിൽ മരിച്ചു. ഇയാളെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ