നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണം : സുപ്രിം കോടതി

നാലായിരം കോടിയിലധികം രൂപ നഷ്ടത്തിലാണെന്നു കെഎസ്ആര്‍ടിസി അഭിഭാഷകന്‍ അറിയച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം
നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണം : സുപ്രിം കോടതി

ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

നാലായിരം കോടിയിലധികം രൂപ നഷ്ടത്തിലാണെന്നു കെഎസ്ആര്‍ടിസി അഭിഭാഷകന്‍ അറിയച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. നാലായിരം കോടി രൂപയിലധികം നഷ്ടത്തിലായതിനാല്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് കെഎസ്ആര്‍ടിസി കോടതിയില്‍ വാദിച്ചത്.  കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com