ശബരിമല കര്‍മ്മസമിതിയുടെ രഥയാത്രയും സെക്രട്ടേറിയേറ്റ് വളയലും മാറ്റി

ശബരിമല കര്‍മ്മസമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും, പതിനെട്ടിന്‌ 120 ഹിന്ദു സംഘടനകളെ അണിനിരത്തി നടത്താനിരുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ചും റദ്ദാക്കി
ശബരിമല കര്‍മ്മസമിതിയുടെ രഥയാത്രയും സെക്രട്ടേറിയേറ്റ് വളയലും മാറ്റി

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും 18ന് 120 ഹിന്ദു സംഘടനകളെ അണിനിരത്തി നടത്താനിരുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ചും മാറ്റിവെച്ചു. ശബരിമല സംരക്ഷണസമിതിയാണ് ഇക്കാര്യം അറിയിച്ചത്.  ഈ മാസം 11 മുതല്‍ 13 വരെയായിരുന്നു രഥയാത്ര നടത്താന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ സന്ദര്‍നത്തിനെ തുടര്‍ന്നാണ് പരിപാടി മാറ്റിയതെന്ന് കര്‍മ്മസമിതി നേതാവ് കെപി ശശികല പറഞ്ഞു

21ാം തിയ്യതി നടത്താന്‍ തീരുമാനിച്ചെങ്കിലും തൈപൂയ്യമായതിനാല്‍ ആ തിയ്യതിയും മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തിയ്യതി തീരുമാനിച്ചിട്ടില്ല. അടുത്തദിവസം ചേരുന്ന കര്‍മ്മസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്ന് കെപി ശശികല പറഞ്ഞു.  ഈ മാസം പത്താം തിയ്യതി രഥയാത്രക്ക് പകരം സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തും. സംഗമത്തില്‍ നാമജപം, പൊതുയോഗം തുടങ്ങിയവയും സംഘടിപ്പിക്കും. 14ന് കേരളത്തിലെമ്പാടും നടത്തുന്ന മകരജ്യോതിയില്‍ മാറ്റമുണ്ടാവില്ല.  19ാം തിയ്യതി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ഭക്തരുടെ മഹാസംഗമം സംഘടിപ്പിക്കും. ശ്രീ ശ്രീ രവിശങ്കര്‍ മഹാസംഗമം ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com