ശബരിമല ദർശനത്തിനായി നാലു യുവതികൾ കൂടി രം​ഗത്ത് ; എത്തിയത് ആന്ധ്ര സ്വദേശിനികൾ

ശബരിമല ദർശനത്തിനായി നാലു യുവതികൾ കൂടി രം​ഗത്ത് ; എത്തിയത് ആന്ധ്ര സ്വദേശിനികൾ

ആന്ധ്ര സ്വദേശിനികളായ നാലു യുവതികളാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയത്. കോട്ടയത്തു നിന്നും ഇവർ എരുമേലിയിലേക്കു പോയി

കോട്ടയം : ശബരിമല ദര്‍ശനത്തിനായി നാലു യുവതികൾ കൂടി രം​ഗത്തെത്തി. ആന്ധ്ര സ്വദേശിനികളായ നാലു യുവതികളാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയത്. കോട്ടയത്തു നിന്നും ഇവർ എരുമേലിയിലേക്കു പോയി. 

ഇവിടെ നിന്നും പമ്പയിലേക്ക് പോകാനാണ് യുവതികളുടെ ശ്രമം. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി എത്തിയ  ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്.

കഴിഞ്ഞ ദിവസം ചാത്തന്നൂർ സ്വദേശിനിയും കേരള ദലിത് ഫെഡറേഷൻ നേതാവുമായ മഞ്ജു എന്ന യുവതി ശബരിമലയിൽ ദർശനം നടത്തിയതായി അവകാശപ്പെട്ട് രം​ഗത്തു വന്നിരുന്നു. ഇവർ വേഷപ്രച്ഛന്നയായാണ് ദർശനം നടത്തിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ബോർഡോ, പൊലീസോ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com