ബിന്ദുവിനും കനകദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി; വിമര്‍ശനവുമായി നിരീക്ഷക സമിതി

യുവതികള്‍ സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു
ബിന്ദുവിനും കനകദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി; വിമര്‍ശനവുമായി നിരീക്ഷക സമിതി

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. ഭക്തരെ കടത്തിവിടാത്ത ഭാഗത്തുകൂടിയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

യുവതികള്‍ സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെയാണ് യുവതികളെ കടത്തിവിട്ടത്. സാധാരണ ഗതിയില്‍ ഇതിലൂടെ ജീവനക്കാരെയും വിഐപികളെയുമാണ് കടത്തിവിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കൊടിമരത്തിനടുത്തൂടി ശ്രീകോവിലിനു മുന്നിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് യുവതികളെ കടത്തിവിട്ടത്. ഇവര്‍ക്കൊപ്പം അജ്ഞാതരായ അഞ്ചു പേര്‍ കൂടി കടന്നുപോയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദര്‍ശനത്തിന് ബിന്ദുവിനും കനകദുര്‍ഗയ്ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രിം കോടതി വിധി അനുസരിച്ചാണ് ഇവര്‍ ദര്‍ശനത്തനു വന്നതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ രഹസ്യ അജന്‍ഡ ഇല്ലെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്ത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com