എസ്‌കലേറ്ററില്‍ നിന്നും വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

ബെംഗളൂരുവിലെ മെട്രോ സ്‌റ്റേഷനില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് എസ്‌കലേറ്ററില്‍ നിന്നും വീണ് ദാരുണാന്ത്യം.
എസ്‌കലേറ്ററില്‍ നിന്നും വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ സ്‌റ്റേഷനില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് എസ്‌കലേറ്ററില്‍ നിന്നും വീണ് ദാരുണാന്ത്യം. ശ്രീരാംപുര മെട്രോ സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഹാസിനി എന്നാണ് കുഞ്ഞിന്റെ പേര്. 

മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ നിന്ന് മുത്തച്ഛന്റെ കൈയില്‍ നിന്നാണ് ഹാസിനി തെറിച്ച് താഴേക്ക് വീണത്. വീഴ്ച്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com