പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നഷ്ടമാകില്ല, ബില്‍ തയ്യാര്‍

ഈ മാസം 8, 9 തീയതികളിലായി നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നഷ്ടമാകില്ല
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നഷ്ടമാകില്ല, ബില്‍ തയ്യാര്‍

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിലായി നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നഷ്ടമാകില്ല. പണിമുടക്കിയവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണു കാരണം. സാഹചര്യം മുതലെടുത്ത് ആ ദിവസങ്ങളില്‍ ഒപ്പിട്ടവരുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ പണിമുടക്കിയ ദിവസങ്ങളില്‍ അവധിക്ക് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നല്ലൊരു പങ്ക് ജീവനക്കാരുടെയും ഹാജര്‍ രേഖപ്പെടുത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. പണിമുടക്കു ദിവസങ്ങള്‍ അവധിയായി ക്രമപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവു ലഭിച്ചാലേ അവധിക്കുള്ള അപേക്ഷ വാങ്ങി ക്രമപ്പെടുത്താനാവൂ.അതേസമയം ഈ മാസത്തെ ശമ്പള ബില്‍ തയാറാക്കിക്കഴിഞ്ഞു. പണിമുടക്കിയതിന്റെ പേരില്‍ ആര്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com