മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം; കമ്മീഷന് ചെലവായത് ഒരു കോടി 84 ലക്ഷം രൂപ

ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് ഇതുവരെ ചെലവായത് 1,84,76,933 രൂപയെന്ന് മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം; കമ്മീഷന് ചെലവായത് ഒരു കോടി 84 ലക്ഷം രൂപ


തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് ഇതുവരെ ചെലവായത് 1,84,76,933 രൂപയെന്ന് മുഖ്യമന്ത്രി.  മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ജസ്റ്റിസ് മുഹമ്മദ് കമ്മീഷന്റെ കാലാവധി അഞ്ച് തവണയായി 30 മാസം നീട്ടി നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് കമ്മീഷനെയാണ് നിയോഗിച്ചത്. ഈ കമ്മീഷനെ എന്നാണ് നിയോഗിച്ചതെന്നും എത്ര തവണ കമ്മീഷന്റെ കാലാവധി നീട്ടിയെന്നും  കെസി ജോസഫിന്റെ ചോദ്യത്തിന് രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തുടര്‍ന്നാണ് കമ്മീഷന് വേണ്ടി എത്ര തുക ചെലവഴിച്ചു എന്ന ചോദ്യം ഉന്നയിച്ചത്. കമ്മീഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തി എഴുപത്താറായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി മറുപടി നല്‍കി.എന്തിനാണ് ഇത്രയും ഭീമമായ തുക ചെലവായതെന്ന് മറുപടിയില്‍ പറയുന്നില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com