'അവര്‍ നല്ല ദൈവത്തിന്‍റെ മക്കളാണ്'; ഓട്ടിസം കുട്ടികളെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ്  ഡൊമനിക് വാളമനാല്‍  

ഓട്ടിസം പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നും പുതിയ വിഡിയോയിൽ വാളമനാല്‍ പറയുന്നു
'അവര്‍ നല്ല ദൈവത്തിന്‍റെ മക്കളാണ്'; ഓട്ടിസം കുട്ടികളെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ്  ഡൊമനിക് വാളമനാല്‍  

കൊച്ചി: ഓട്ടിസം ബാധിതരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ ധ്യാനഗുരു ഡൊമനിക് വാളമനാല്‍. പ്രവാചക ശബ്‍ദം എന്ന ഫേസ്‍ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് വാളമനാല്‍ മാപ്പ് പറയുന്നത്. ഓട്ടിസം പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നും വൈദ്യശാസ്ത്രം അനുസരിച്ച് ഓട്ടിസത്തിന്‍റെ കാരണമോ കൃത്യമായ പരിഹാരമോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പുതിയ വിഡിയോയിൽ വാളമനാല്‍ പറയുന്നു. 

"ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ് ഓട്ടിസം കുട്ടികൾ, അവരനുഭവിക്കുന്ന വേദന എനിക്ക് നന്നായി അറിയാം. ‌ഞാനവരുടെ കുടുംബത്തിലെ ഒരംഗമാണെന്ന് ഞാൻ പറയാറുണ്ട്. അവരുടെ വേദനയെ എന്റെ വേദനയായാണ് ഞാന്‍ കണക്കാക്കുന്നത്‌. അവര്‍ വിഷമിച്ചു എന്നറിഞ്ഞു, ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ഹൃദയം തുറന്ന് ക്ഷമചോദിക്കുന്നു, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവര്‍ നല്ല ദൈവത്തിന്‍റെ മക്കളാണ്" പുതിയ വിഡിയോയില്‍ അദ്ദേഹം പറയുന്നു. ‍‍

ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്ന പ്രസം​ഗമാണ് വിവാദമായത്. മദ്യം, സിഗരറ്റ്, വ്യഭിചാരം, സ്വവര്‍ഗരതി, സ്വയംഭോഗം, നീലച്ചിത്രം എന്നിവയ്‍ക്ക് അടിമയായവർ വിവാഹം കഴിച്ചാല്‍ ഇത്തരം കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുണ്ടെന്നായിരുന്നു പ്രസം​ഗത്തിലെ ഉള്ളടക്കം. ഇതിനെത്തുടർന്ന് വാളമനാലിനെ അയര്‍ലണ്ടിലും കാനഡയിലും സംഘടിപ്പിച്ചിരുന്ന ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇടുക്കി അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്‍ററിലെ ഡയറക്ടര്‍ ആണ് ഡൊമനിക് വാളമനാല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com