തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍; എതിര്‍പ്പുമായി ബിജെപി

തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം
തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍; എതിര്‍പ്പുമായി ബിജെപി

ന്യൂഡല്‍ഹി: തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം കേന്ദ്രത്തിനോട് അതൃപ്തി അറിയിച്ചു. 
കേന്ദ്ര കീഷന്റെ നിര്‍ദ്ദേശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇങ്ങനെ ഏറ്റെടുക്കുന്നത് പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നും ബിജെപി സംസ്ഥാന ഘടകം പറഞ്ഞു. 

വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മീഷന്റെ നിര്‍ദ്ദേശം ഇടയാക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറയുന്നു. 

സഭാതര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം വെച്ചുകൊണ്ടുള്ള വിലപേശല്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി സെമിത്തേരിയും പള്ളിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സെമിത്തേരിയും പള്ളിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ശ്രീധരന്‍ പിള്ള ജോര്‍ജ് കുര്യനെ അറിയിച്ചു. ഡല്‍ഹിയില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

സഭാ തര്‍ക്കത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്നും സര്‍ക്കാരിന് ന്യൂനപക്ഷ കമ്മീഷന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ജോര്‍ജ് കുരന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com