കോഴിക്കോട്: കൊയിലാണ്ടിയിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്പ്പയൂർ വെസ്റ്റ് യുപി സ്കൂളിലെ 14 വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഉച്ചഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് വിഷബാധയേറ്റതെന്നാണ് വിവരം. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 12 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ