ശബരിമല വിശ്വാസികളുടെ വോട്ട് പിസി ജോര്‍ജിനോ, ബിജെപിക്കോ? 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ് എംഎല്‍എ
ശബരിമല വിശ്വാസികളുടെ വോട്ട് പിസി ജോര്‍ജിനോ, ബിജെപിക്കോ? 

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ് എംഎല്‍എ. പത്തനംതിട്ടയില്‍ താന്‍ മത്സരിക്കുമെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ പി ജെ ജോസഫ് മത്സരിച്ചാന്‍ താന്‍ പിന്തുണ നല്‍കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാമെന്ന് പറഞ്ഞെങ്കിലും മറുപടി നല്‍കാന്‍ പോലുളള മാന്യത കോണ്‍ഗ്രസ് കാണിച്ചില്ലെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് പി സി ജോര്‍ജ് സ്വീകരിച്ചത്. സര്‍ക്കാരിനോടുളള പ്രതിഷേധസൂചകമായി കറുപ്പണിഞ്ഞ് നിയമസഭയില്‍ പിസി ജോര്‍ജ് എത്തിയത് വാര്‍ത്തയായിരുന്നു. സഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഇരുന്നത് പി സി ജോര്‍ജ് ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ബിജെപിയെ തളളുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ശബരിമല വിഷയം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിന് ഇവിടെ ജീവന്മരണ പോരാട്ടമാണ്. യുവതീപ്രവേശനത്തെ എതിര്‍ത്ത പാര്‍ട്ടി നിലപാട് ജനം അംഗീകരിച്ചുവെന്ന് തെളിയിക്കേണ്ടത് ബിജെപിക്കും അനിവാര്യമാണ്. ഈ ഘട്ടത്തില്‍ പിസി ജോര്‍ജ് മണ്ഡലത്തില്‍ മത്സരിക്കാന്‍ വരുന്നത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com