സുരേന്ദ്രന്‌ സീറ്റില്ല; മത്സരിക്കാനില്ലെന്ന് രമേശ്, പിടി കൊടുക്കാതെ തുഷാര്‍: തീരുമാനമെടുക്കാന്‍ കഴിയാതെ കുഴഞ്ഞ് എന്‍ഡിഎ

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമാക്കാന്‍ കഴിയാതെ കുഴഞ്ഞ് എന്‍ഡിഎ.
സുരേന്ദ്രന്‌ സീറ്റില്ല; മത്സരിക്കാനില്ലെന്ന് രമേശ്, പിടി കൊടുക്കാതെ തുഷാര്‍: തീരുമാനമെടുക്കാന്‍ കഴിയാതെ കുഴഞ്ഞ് എന്‍ഡിഎ

ന്യൂഡല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമാക്കാന്‍ കഴിയാതെ കുഴഞ്ഞ് എന്‍ഡിഎ. പത്തനംതിട്ട മണ്ഡലം ലഭിക്കാത്തതിനാല്‍ ഇത്തവണ മല്‍സരിക്കാനില്ലെന്ന് എംടി രമേശ് അറിയിച്ചെന്നാണു വിവരം. സ്ഥാനാര്‍ഥിയാകണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വഴങ്ങിയിട്ടില്ല. തൃശൂരില്‍ നിന്ന് മത്സരിക്കണമെന്നാണ് തുഷാറിെ ബിജെപി നിര്‍ബന്ധിക്കുന്നത്. 

പാലക്കാട് കണ്ണുവച്ച ശോഭാ സുരേന്ദ്രനും ഇത്തവണ മല്‍സരിക്കാനിടയില്ല. എംടി രമേശും ശോഭയും സംഘടനാ ചുമതലകളിലേക്ക് മാറിയേക്കും. പിടിവലി നടക്കുന്ന പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെന്നാണ് സൂചന. 

കെ.സുരേന്ദ്രന്റെ പേര് തൃശൂരിലേക്ക് പരിഗണിച്ചെങ്കിലും നിലവിലെ പട്ടികയില്‍ പേരില്ല. സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതപട്ടികയില്‍ ദേശീയ നേതൃത്വം മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നാളെ കേന്ദ്രനേതൃത്വം നിലപാടെടുക്കും.

സീറ്റുകളില്‍ നീക്കുപോക്ക് വേണമോയെന്ന് ബിഡിജെഎസുമായി ചര്‍ച്ച ചെയ്തു തീരുമാനമായാല്‍ സ്ഥാനാര്‍ഥിപ്പട്ടിക വൈകാതെ പുറത്തിറങ്ങും. തൃശൂരില്‍ ടോം വടക്കന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി പാര്‍ട്ടി അംഗത്വമെടുത്ത പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലേക്കും പരിഗണിക്കുന്നു.

അതേസമയം, തുഷാര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷന് മല്‍സരിക്കേണ്ടി വന്നേക്കാമെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com