വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍ മരിച്ചു; ജാഗ്രത 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍ മരിച്ചു; ജാഗ്രത 

കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ച മുന്‍പായിരുന്നു കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവിവരം പുറത്തുവന്നതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം മലപ്പുറത്ത് എത്തിയ വേളയിലാണ് കുട്ടിയുടെ മരണം. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

തിരുവനന്തപുരം കേന്ദ്ര സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രം തലവന്‍ ഡോ. രുചി ജയ്‌നിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം മലപ്പുറം ഡിഎംഒ ഓഫീസില്‍ യോഗം ചേര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് അധികൃതരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയതു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുളള സാധ്യത കുറവാണെന്ന് യോഗം വിലയിരുത്തി. പക്ഷികളില്‍് അസുഖങ്ങള്‍ കണ്ടെത്തുകയോ അവ ചാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കണം. ഇതിന്റെ ഭാഗമായി നിരീക്ഷണം നടത്തണമെന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു. കൊതുകുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com