വലിയതുറ: തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ കയറ്റം രൂക്ഷം. അഞ്ഞൂറോളം വീടുകളാണ് ഈ സമയം അപകട ഭീഷണിയിലായിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മുതല്‍ കടല്‍ തീരത്തേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.
പൂന്തുറ മുതല്‍ വേളി പൊഴിക്കര വരെയുള്ള തീരപ്രദേശത്താണ് കടലാക്രമണം രൂക്ഷമാകുന്നത്. കഴിഞ്ഞ വട്ടം കടലാക്രമണത്തില്‍ വലിയ തുറ, കുഴിവിളകം, വലിയതോപ്പ്, കണ്ണാന്തുറ, ബീമാപ്പള്ളി എന്നീ ഭാഗങ്ങളിലെ മൂന്നാം നിര വീടുകള്‍ തകര്‍ന്നിരുന്നു.
ആ പ്രദേശങ്ങളില്‍ തന്നെയാണ് ഇപ്പോഴും കടല്‍കയറ്റം ഭീഷണി തീര്‍ക്കുന്നത്. അഞ്ഞൂറിലധികം വീടുകളാണ് കഴിഞ്ഞ വട്ടം ഈ ഭാഗങ്ങളില്‍ കടല്‍കയറ്റത്തെ തുടര്‍ന്ന് തകര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ