'മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ ഭാവി ഇല്ലാതാക്കരുത്'; പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

'ഇന്ത്യയുടെ ഭൂപടം ഇടയ്‌ക്കെങ്കിലും എടുത്തു നോക്കുന്നത് നന്നായിരിക്കും. ഹരിത കുങ്കുമ പതാക കേരളത്തിലുള്‍പ്പടെ ഉയര്‍ന്നു നിക്കും'
'മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ ഭാവി ഇല്ലാതാക്കരുത്'; പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

യനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തും എന്നുള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ്  വഴിവെച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം ഇതുവരെ സ്ഥിരീകരിച്ചില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആഘോഷമാക്കുകയാണ്. അടുത്ത പ്രധാനമന്ത്രി നമ്മുടെ സംസ്ഥാനത്തു നിന്നാണ് വരുന്നത് എന്ന് പറയാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അവര്‍. എന്നാല്‍ അതിനൊപ്പം വിമര്‍ശനവും കനക്കുകയാണ്. ആമേഠിയിലെ പരാജയം പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത് എന്നുവരെ വിമര്‍ശനമുണ്ട്. 

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. അങ്കമാലിയിലെ പ്രധാനമന്ത്രി എന്നു പറയുന്നതുപോലെയാണ് വയനാടിന്റെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ്സ്‌കാര്‍ തട്ടി വിടുന്നതെന്നാണ് തന്റേ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശോഭ പറഞ്ഞത്. മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ പ്രധാനമന്ത്രി വിശേഷണം ഇല്ലാതാക്കരുതെന്നും ശോഭ പറയുന്നു. 

ശോഭ സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് രേവതി പറയുമ്പോലെയാണ് വയനാടിന്റെ പ്രധാനമന്ത്രിയെന്നൊക്കെ കോണ്‍ഗ്രസ്സ്‌കാര്‍ തട്ടി വിടുന്നത്. ഇന്ത്യയുടെ ഭൂപടം ഇടയ്‌ക്കെങ്കിലും എടുത്തു നോക്കുന്നത് നന്നായിരിക്കും. ഹരിത കുങ്കുമ പതാക കേരളത്തിലുള്‍പ്പടെ ഉയര്‍ന്നു നിക്കും. ചിക്കമംഗ്ലൂരുവും ബെല്ലാരിയും ചരിത്രം പൊക്കിയെടുത്തു വരുന്നവരോട് ഒന്നേ പറയാനുള്ളൂ, മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ ഫോറെവര്‍ ഭാവി പ്രധാനമന്ത്രി വിശേഷണം കല്ലത്താക്കരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com