കോട്ടയം : കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ച് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. 13 വയസ്സുകാരിയുടെ ദൃശ്യം പകർത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവാണ് അറസ്റ്റിലായത്. കല്ലറയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി ജില്ലക്കാരനായ സരീഷ് ശശിധരൻ (30) ആണ് അറസ്റ്റിലായത്.
കുളിക്കുന്നതിനിടെ യാദൃശ്ചികമായി ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തുന്നതു കണ്ടു പെൺകുട്ടി നിലവിളിച്ചു. ഇതോടെ യുവാവ് ഓടിപ്പോയി.
വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കടുത്തുരുത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ