തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണം: പ്രക്ഷോഭവുമായി ബിജെപി 

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശൂരില്‍ നാളെ മുതല്‍ പ്രക്ഷോഭം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണം: പ്രക്ഷോഭവുമായി ബിജെപി 

തൃശൂര്‍: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശൂരില്‍ നാളെ മുതല്‍ പ്രക്ഷോഭം. ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബിജെപിയുടെ സത്യാഗ്രഹ സമരം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

തെച്ചിക്കോട്ടുകാവ്  രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുന്നത്. വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആളെ കൊന്ന ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍ വനം മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന കാലത്തും നീതി കിട്ടിയില്ലെന്ന പൊതു വികാരമാണ് പ്രവര്‍ത്തകര്‍ക്ക് . ഇതു തിരിച്ചറിഞ്ഞ ബിജെപി സമരം ഏറ്റെടുക്കുകയായിരുന്നു. പൂരതലേന്ന് തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ്  രാമചന്ദ്രന്റെ സാന്നിധ്യമാണ്. വിലക്ക് മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടരുന്നുണ്ട്. വിലക്കിനെതിരായ വികാരം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com