വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ ; കാറ്ററിംഗ് സ്ഥാപനം പൂട്ടിച്ചു

ഞായറാഴ്ച നടന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് തിങ്കളാഴ്ച രാവിലെ മുതല്‍ വയറിളക്കവും ഛര്‍ദിയും തുടങ്ങിയത്
വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ ; കാറ്ററിംഗ് സ്ഥാപനം പൂട്ടിച്ചു

കൊച്ചി : വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് കാറ്ററിംഗ് സ്ഥാപനം അടപ്പിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്താണ് സംഭവം. നഗരസഭയിലെ ഭക്ഷ്യസുരക്ഷാവിഭാഗമാണ് നടപടി എടുത്തത്. 

ഞായറാഴ്ച നടന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് തിങ്കളാഴ്ച രാവിലെ മുതല്‍ വയറിളക്കവും ഛര്‍ദിയും തുടങ്ങിയത്. തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തി. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇതുസംബന്ധിച്ച് ഡിഎംഒയ്ക്കും നഗരസഭയ്ക്കും റിപ്പോര്‍ട്ട് നല്‍കി. 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഭക്ഷണം വിതരണം ചെയ്ത കൂത്താട്ടുകുളം ചോരക്കുഴി സെന്റ് മേരീസ് കേറ്ററിങ് എന്ന സ്ഥാപത്തില്‍ റെയ്ഡ് നടത്തി. തുടര്‍ന്ന് സ്ഥാപനം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com