ജെയ്‌ഷെ മുഹമ്മദിനേയും ഐഎസ്എസ്സിനേയും പിന്തുണച്ച് പോസ്റ്റിട്ടു; മലപ്പുറം സ്വദേശി അറസ്റ്റില്‍

മഞ്ചേരി ആനക്കയം  സ്വദേശി അസ്‌കറാണ് അറസ്റ്റിലായത്
ജെയ്‌ഷെ മുഹമ്മദിനേയും ഐഎസ്എസ്സിനേയും പിന്തുണച്ച് പോസ്റ്റിട്ടു; മലപ്പുറം സ്വദേശി അറസ്റ്റില്‍


മലപ്പുറം; തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിനെയും ജയ്‌ഷെ മുഹമ്മതിനേയും പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലപ്പുറം സ്വദേശി അറസ്റ്റില്‍. മഞ്ചേരി ആനക്കയം  സ്വദേശി അസ്‌കറാണ് അറസ്റ്റിലായത്. ഇയാളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. 

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അക്തറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് അസ്‌കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ പേരില്‍ ഭീകരത കെട്ടിവച്ച് കേരളത്തില്‍ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മൂലമാണെന്നും ഇയാള്‍ പോസ്റ്റിട്ടിരുന്നു. ഇവ വൈറലായതിന് പിന്നാലെ നടപിടി  എടുക്കാന്‍ സമ്മതിക്കില്ലെന്നും പോസ്റ്റിക്കില്‍ പോസ്റ്റിട്ടതായി കണ്ടെത്തി. അസ്‌കറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com