കേരളത്തില്‍ എല്‍ഡിഎഫ് 11; യുഡിഎഫ് 9; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കൈരളി സര്‍വെ

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍,ആറ്റിങ്ങല്‍, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം 
കേരളത്തില്‍ എല്‍ഡിഎഫ് 11; യുഡിഎഫ് 9; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കൈരളി സര്‍വെ

തിരുവനന്തപുരം: കേരളത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്ന് കൈരളി ന്യൂസ് – സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് സര്‍വേ. എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് മുതല്‍ 12 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ തുടങ്ങി മണ്ഡലങ്ങളില്‍ തിരുവനന്തപുരം ഒഴികെ മറ്റ് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫ് 11 സീറ്റുകളും യുഡിഎഫ് ഒന്‍പത് സീറ്റുകളും നേടുമെന്നാണ് സര്‍വെ പറയുന്നത്. അതേസമയം ഇക്കുറിയും കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വെ പറയുന്നു.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍,ആറ്റിങ്ങല്‍, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ വയനാട്, മലപ്പുറം,പൊന്നാനി, ചാലക്കുടി, എറണാകുളം, മാവേലിക്കര,കോട്ടയം, ഇടുക്കി, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് വിജയസാധ്യത പ്രവചിക്കുന്നത്.

യുഡിഎഫ് 40.8% മുതല്‍ 43.2% വരെ വോട്ടു നേടും. എല്‍ഡിഎഫിന്റെ വോട്ടോഹരി 40.3% മുതല്‍ 42.7% വരെയാകാം. എന്‍ഡിഎയുടെ വോട്ട് സാധ്യത 13.5% മുതല്‍ 15.9% വരെയാണ്.അര ഡസനോളം മണ്ഡലങ്ങളില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലുളള ഇഞ്ചാടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ പട്ടികയില്‍ എറണാകുളം, മാവേലിക്കര എന്നീ യുഡിഎഫ് ശക്തികേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലെ 80 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വെകളില്‍ 480ബുത്തുകളിലെ 12,000 വോട്ടര്‍മാരാണ് പങ്കെടുത്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com