ന്യൂഡൽഹി: സിഗരറ്റ് കത്തിക്കുന്നത് തടഞ്ഞതിന് വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ വിമാനയാത്രികൻ പിടിയിൽ. കോട്ടയം സ്വദേശിയായ അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് പിടിയിലായത്. ജിദ്ദയിൽനിന്നും ഡൽഹിക്കുവരികയായിരുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് സംഭവം.
വിമാനത്തിൽ സിഗരറ്റ് കത്തിക്കരുതെന്ന് ഷംസുദ്ദീനോട് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ജീവനക്കാരിയോട് അസഭ്യം പറഞ്ഞു. മറ്റ് ജീവനക്കാർ സംഭവത്തിൽ ഇടപെട്ടപ്പോൾ വനിതാ ജീവനക്കാരിയുടെ മുന്നിൽ വച്ച് പാന്റിന്റെ സിബ് അഴിച്ചെന്നാണ് പരാതി. പിന്നീട് ഇയാൾ അശ്ലീല ആഗ്യം കാണിക്കുകയും ചെയ്തു.
വിമാനം ഡൽഹിയിലെത്തിയപ്പോൾ ജീവനക്കാർ സംഭവം വിമാനത്താവള അധികൃതരെ അറിയിച്ചു. ഇതോടെ സിഐഎസ്എഫ് അറസ്റ്റ് ചെയ്ത ഷംസുദ്ദീനെ പിന്നീട് ഡൽഹി പൊലീസിന് കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ