ഇടതുപക്ഷത്തിന്റെ അപചയം; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനയന്‍

ഇടതു പക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകുവെന്ന് വിനയന്‍
ഇടതുപക്ഷത്തിന്റെ അപചയം; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനയന്‍

കൊച്ചി: യുഎപിഎ എന്ന കരിനിയമം അതിനു തക്ക തെറ്റു ചെയ്‌തെന്നു തെളിയിക്കാത്ത ആര്‍ക്കെതിരേയും ഉപയോഗിക്കുന്നതിനോടു യോജിപ്പില്ലെന്ന് സംവിധായകന്‍ വിനയന്‍.  പ്രത്യേകിച്ച്ഇത്തരം കിരാത നിയമങ്ങളേ ഒക്കെ എതിര്‍ക്കുന്നു എന്ന് വിളിച്ചു പറയുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍. ഇടതു പക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകുവെന്ന് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും,ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണെന്ന് ആഷിഖ് അബു പറഞ്ഞു.ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ആഷിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. നടപടി തെറ്റെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. യുഎപിഎ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷഅദ്ദേഹം പറഞ്ഞു.

യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് എതിരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രി  പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നടപടിയില്‍ മന്ത്രി ജി സുധാകരനും പ്രതികരണം നടത്തി. പൊലീസ് ഇടതുപക്ഷമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് പോളിസി അനുസരിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ഒറ്റപ്പെട്ട വീഴ്ചകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com