മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ നടപടിയുണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ നടപടിയുണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി. മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കി. 

ഏറ്റുമുട്ടല്‍ കൊലയാണ് നടന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നടപടി. ഏറ്റുമുട്ടലിന്റെ സാഹചര്യവും കാരണവും വിശദമായി അന്വേഷിക്കണം. കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ ജസ്റ്റിസ് നാരയണ പിഷാരടിയുടെ ബെഞ്ച് നിര്‍ദേശിച്ചു. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കു വിധയമാക്കണം. പരിശോധനാ ഫലം സെഷന്‍സ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെന്നു തോന്നിയാല്‍ ഹര്‍ജിക്കാര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കി. നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com