'പാര്‍ട്ടി ഭരിക്കുന്നിടത്ത് ഇത് സംഭവിക്കരുതായിരുന്നു'; പിബിയില്‍ പിണറായിക്കെതിരെ വിമര്‍ശനം

'പാര്‍ട്ടി ഭരിക്കുന്നിടത്ത് ഇത് സംഭവിക്കരുതായിരുന്നു'; പിബിയില്‍ പിണറായിക്കെതിരെ വിമര്‍ശനം

പൊലീസ് ആണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് പിണറായി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ രൂക്ഷവിമര്‍ശനം. മൂന്ന് അംഗങ്ങളാണ് പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകരുതെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.

അതേസമയം ഇക്കാര്യത്തില്‍ പിണറായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കി. പൊലീസ് ആണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍.

യുഎപിഎ കരിനിയമമാണെന്നത് പാര്‍ട്ടി നയമാണ്. ആ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊലീസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. വിഷയങ്ങള്‍ പരിശോധിച്ച ശേഷം നിയമപരമായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി പി.ബി. യോഗത്തെ അറിയിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിബി യോഗത്തില്‍ പങ്കെടുക്കുന്നില്ല.  ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മറ്റിക്ക് വിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com