കൊലപാതകത്തിന് കാരണം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: യുവാവിനെ  വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആളുകള്‍ നോക്കിനില്‍ക്കെ മൂന്നംഗ സംഘം യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി എട്ടരയോടെയാണ് തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. 34 വയസ്സായിരുന്നു.

നാട്ടുകാര്‍ നോക്കിനില്‍ക്കെ വാഹനത്തിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിനുറുക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com